Friday, November 19, 2010

പ്രണയമഴ....

 പാതയോരത്തെ റെസ്റ്റോറന്റിലെ നനുത്ത തണുപ്പില്‍ പങ്കജ് ഉദാസിന്റെ ഗസലിനുമൊപ്പം ചായ മൊത്തി കുടിക്കവേ ഞാന്‍ പറഞ്ഞു  
 'കഴിഞ്ഞ ജന്മത്തില്‍ നീ എന്റേതായിരുന്നു, അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം'  
 'സഖാവിന് ഈയിടെയായി സാഹിത്യവും വിശ്വാസവുമൊക്കെ കൂടുന്നുണ്ട് ? ' 
 'ഏയ്...ഒന്നൂല്ല..നിനക്കു വേണ്ടി കുറച്ചു വിട്ടു വീഴ്ച്കകളാവാം എന്നു കരുതി ' .
 പ്രണയം.. എത്ര ഭാവങ്ങളില്‍  ഞങ്ങള്ക്കു മേല്‍ പെയ്തു കൊണ്ടേയിരുന്നു.! 
മഴക്കു പ്രണയിക്കുന്നവരെ ഏറെയിഷ്ടമണെന്നു അവള്‍ .. അതു കേട്ടു മഴ കിലുകിലെ ചിരിച്ചു ഞങ്ങള്‍ക്കു മുന്നില്‍ .    
ആത്മഹത്യാ ഭീഷണിക്കു മുന്പിലാവണം അഛനേയും അമ്മയേയും ഏറെ സ്നേഹിച്ചിരുന്ന  അവള്‍  'വിപിന്‍ , സന്തോഷത്തോടെ നമുക്കു  പിരിയാം' എന്നു  പറഞ്ഞത്..അതും ഇതേ നനഞ്ഞ പാതയോരത്തായിരുന്നു.അല്ലെങ്കിലും   വേറെ കാരണമൊന്നും കണ്ടെത്താന്‍ ഏറെ ശ്രമിച്ചിട്ടും എനിക്കായിരുന്നില്ലല്ലോ...
അതോ..പ്രണയം പെയ്തത് എന്റെ മനസ്സില്‍ മാത്രമയിരുന്നോ?
പ്രണയം നഷ്ടപ്പെടുന്നവരേയും മഴക്കിഷ്ടമാണോ എന്നു അവളോടു ചോദിക്കാന്‍  മറന്നു പോയി. 
 സന്തോഷത്തോടെ പിരിയാം എന്നു അവളെ ആശ്വസിപ്പിച്ചപ്പോളും പെയ്യാന്‍ വിതുമ്പി നില്ക്കു ന്ന പ്രണയമഴ അകന്നു പോകില്ലെന്നുള്ള പ്രതീക്ഷയോടെ തന്നെയായിരുന്നു.  
പിന്നീട്  അവളെപ്പറ്റി ഒരു വിവരവുമില്ലാതായപ്പോള്‍ ....    
വിരഹത്തിന് കയ്പാണ് .. കാഞ്ഞിരത്തിന്റെ കയ്പ്...  
ബോധം മറഞ്ഞ  ദിനങ്ങളില്‍ എന്നോ ...വെളിച്ചത്തിലേക്കു കണ്ണു തുറക്കനിഷ്ടപ്പെടാത്ത എന്നോട്
 ' നിനക്ക് ഒട്ടും ചേരില്ല ഈ വേഷം...ഞങ്ങള്ക്കു വേണം നിന്നെ തിരിച്ച് .. 
കഴിഞ്ഞതൊക്കെയും അനുഭവമാകട്ടെ... എന്നു പറഞ്ഞ കൂട്ടുകാരാ...
നന്ദി.... വീണ്ടും എന്നെ ജീവിതത്തിലേക്കെത്തിച്ചതിന്.. മരവിച്ച മനസ്സുമായി കുറേ നാള്‍ ..
മനസ്സില്‍ നിന്നും മഴയുടെ ഭാവങ്ങള്‍ അകന്നു നിന്നു.  പിന്നീടെപ്പോഴോ മനസ്സു പാകപ്പെട്ടു തുടങ്ങിയപ്പോള്‍ ....
മനസ്സിലെ നെരിപ്പോടടങ്ങിയപ്പോള്‍ ...മഴയെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോള്‍ ....  
വീണ്ടും മഴ പെയ്ത ഒരു സായാഹ്നം.. പതിവു പോലെ ജോലിത്തിരക്ക്..
വീട്ടിലേക്കും കൂട്ടുകാരുടെ ഇടയിലേക്കുമുള്ള ഓട്ടത്തിനിടയില്‍  കണക്ഷന്‍ ട്രയിനിനു വേണ്ടിയുള്ള കാത്തിരുപ്പില്‍ അടുത്ത സിമന്റ് ബഞ്ചില്‍ കണ്ട മുഖം അവളുടെതായിരുന്നോ...
അറിയേണ്ട..
കാരണം പിന്നീടൊരിക്കലും ഞാനാ മുഖം എവിടേയും തിരയാനിഷ്ടപ്പെട്ടില്ലല്ലോ...
 'വിപിന്‍ ... ' ഒരു പിന്‍ വിളി...
ഒരിക്കല്‍ കേള്ക്കാന്‍ കൊതിച്ചിരുന്ന സ്വരമല്ലേ ഇത്... അല്ല..മനസ്സ് ദൃഡമായി. അപ്പോള്‍ മഴ എന്നെ കുസൃതിയോടെ നോക്കി കണ്ണിറുക്കി ചോദിച്ചു, 
'എന്തിനായിരുന്നുവെന്ന്  അവള്ക്കു  പറയാനുള്ളത് നിനക്ക് കേള്ക്കണ്ടേ..?'
 'വേണ്ട... ഒന്നും കേള്‍ക്കെണ്ടെനിക്ക്  ..' 
സമയമായി എന്നു ട്രയിന്‍ ചൂളം വിളിച്ചോര്‍ മ്മിപ്പിച്ചു. 
എനിക്കെങ്ങനെ അങ്ങനെ പറയാന്‍ കഴിഞ്ഞു?..ഞാനത്ഭുതപ്പെട്ടു.  വിതുമ്പുന്ന മഴക്കു മുന്പിനല്‍ ട്രയിനിലേക്ക് ഓടിക്കയറിയ എന്നിലെ ഇലച്ചാര്‍ ത്തുകള്‍  ആര്‍ദ്രമായിരുന്നു..

5 comments:

 1. ഇലച്ചാര്‍ ത്തുകള്‍ ....

  ReplyDelete
 2. അപ്പോ ഇനി അടുത്ത ജന്മത്തിൽ വിടാതെ പിടിച്ചോ...!

  ReplyDelete
 3. കൊള്ളാം നല്ല രചന.
  ഒതുക്കമുള്ള, മനോഹരമായ ശൈലി.
  നല്ലൊരു എഴുത്തുകാരന്‍ ഈ എഴുത്തില്‍ ഒളിഞ്ഞിരിയ്ക്കുന്നു.
  അഭിനന്ദനങ്ങള്‍..!
  ഇനിയും എഴുതണം.

  ReplyDelete
 4. എല്ലാര്‍ക്കും നന്ദി..@ജയന്‍ ഇത് എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞ അനുഭവത്തില്‍ നിന്നും കിട്ടിയതാണ് ..അടുത്ത ജന്മത്തില്‍ പോയിട്ട് ഒരഞ്ചു ജന്മം കഴിഞ്ഞാലും പിടിക്കാതിരിക്കട്ടെ ..!

  ReplyDelete