Friday, October 8, 2010

അമ്മാവനു പറ്റിയ അമളി

നടന്ന സംഭവം തന്നെ, ഞങ്ങളുടെ നാട്ടില്‍ ടെലിഫോണ്‍ അപൂര്‍വ്വ വസ്തു ആയിരുന്ന കാലം. അന്നൊക്കെ പൈസയൊക്കെ അടച്ച് കുറെ കാത്തിരിക്കണം ബി എസ് എന്‍ എല്‍ കാര്‍ കനിയണമെങ്കി‍ല്‍ . നാട്ടിലെ ഫോണ്‍ വിളിച്ചില്ലെങ്കില്‍ ചത്തു പോകുന്ന ആളുകള്‍ ഇങ്ങനെ ക്യൂവില്‍ നില്‍ക്കുന്ന കാലം. ഒരു ദിവസം കേട്ടു കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന കണക്ഷനുകള്‍ കൊടുക്കാന്‍ പോകുന്നു. അമ്പട....കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാരും ഫോണാപ്പീസിലെക്ക് വച്ചു പിടിച്ചു. അന്ന് ഇഷ്ട് നമ്പറ് വേണമെങ്കില്‍ കിട്ടും, അതിനായിരുന്നു ഈ ഓട്ടം.

അങ്ങനെ ആ ദിനം വന്നെത്തി.ഞങ്ങള്‍ക്കും കിട്ടി ഒരു ഫോണ്‍..നല്ല പച്ച കളറില്‍ ഒരെണ്ണം. ഇതു കൊണ്ട് എന്തൊക്കെ അഭ്യാസങ്ങള്‍ കാണിക്കണം എന്നായിരുന്നു ഈയുള്ളവന്റെയും കൂടപ്പിറപ്പുകളുടെയും ചിന്ത.

ചില നമ്പറ് ഞെക്കിയാല്‍ ഉടന്‍ അതേ ഫോണ്‍ തന്നെ റിങ് ചെയ്യും. അമ്മക്ക് കുറച്ചു നാളത്തെക്ക് ഇതൊക്കെ തലവേദനയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. അതുമാത്രമല്ല ഞങ്ങള്‍ക്കും അതൊക്കെ മടുത്തു. അങ്ങനെയിരിക്കെ അമ്മാവന്റെ വീട്ടിലും കണക്ഷന്‍ കിട്ടി. ഞങ്ങളുടെ മനസ്സില്‍ ലഡ്ഡു പൊട്ടി.....അല്ലെങ്കിലും പണി അമ്മാവന്മാറ്ക്കിട്ടു തന്നെ വേണമല്ലോ...!

അമ്മാവനും ഒരു ഇഷ്ട് നമ്പറ് റിക്വസ്റ്റ് കൊടുത്തിരുന്നു. അതു തന്നെ കിട്ടുകയും ചെയ്തു. മൂപ്പര്‍ ഫോണ്‍ കിട്ടിയപാടെ സകലമാന ബന്ധുക്കളുടെയും സുഹൃത്തുകളുടെയും പോരാഞ്ഞ് ഡയറിയിലുള്ള എല്ലാ നമ്പറുകളിലേക്കും വിളിച്ചു പറഞ്ഞു...’’ഡെയ്....ഇവ്ടേം ഫോണ്‍ കിട്ടി..നമ്പറ് ദാ പിടിച്ചൊ...’’

ഇതൊക്കെ കഴിഞ്ഞ് ഇന്‍ കമിങ് പ്രതീക്ഷിച്ചിരുപ്പാണ്‍. മനം പോലെ മംഗല്യം...ദാ വരുന്നൂ ട്ട്...റ്...ണീം.... ട്ട്...റ്...ണീം..... കൂട്ടപ്പാച്ചിലിനൊടുവില്‍ അമ്മായി ഫോണ്‍ കരസ്തമാക്കി. ‘’ഹല്ലോ.....

ഫോണില്‍ നിന്നും...’’ഹല്ലോ.. 456 അല്ലേ..?

റ്റെലിഫോണ്‍ ആപ്പീസിന്നാന്നേ...ഒരു കാര്യം പറയാന്‍ വിളിച്ചതാ..

നിങ്ങള്‍ക്കു തന്ന ഈ 456 നമ്പറ് വെറൊരു കക്ഷിക്കു നേരത്തെ ബുക്കു ചെയ്തതായിരുന്നു, അതു കൊണ്ട് നിങ്ങളുടെ നമ്പറ് ചെയ്ഞ്ച് ചെയ്യുകാ‍ന്നേ...ദാ പിടിച്ചൊ പുതിയ നമ്പറ് 654’’

അപ്പോ നമ്പറ് ഒന്നൂടെ പറഞ്ഞേ...... 654... ശരി....”’

എന്താ സംഭവം? അമ്മാവന്‍ തിരക്കി...

“’നമ്പറ് മാറിയത്രെ..654 ആണ് പുതിയ നമ്പറ്..’’

‘’ഇതെന്തു പണിയാ ഇവരീ കാണിച്ചേ? ഇനി ആരൊടെല്ലാം വിളിച്ചു പറയണം ഈ പുതിയ നമ്പറ്..... ഏതായാലും പറഞ്ഞല്ലേ തീരൂ’’

ഒരു മാസത്തെ ബില്ലിനുള്ള വകുപ്പ് ആദ്യത്തെ വിളിമാമാങ്കത്തിനു തന്നെ ആയി കാണും...

എന്തായാലും വിളിച്ച എല്ലാ നമ്പറുകളിലേക്കും വിളിച്ചു പറഞ്ഞ് ക്ഷീണിച്ച് അവശവിവശനായി അമ്മാവന്‍ കസേരയിലേക്കു ചാഞ്ഞു.

ഇടക്ക് ഫോണിരിക്കുന്നിടത്തെക്കൊന്നു നോക്കി ...പിന്നെ പത്രത്താളിലേക്ക് അലസമായി കണ്ണോടിച്ചു...ഇടക്കൊന്നു വീണ്ടും തിരിഞ്ഞു നോക്കി....ആരു വിളിക്കാന്‍?

എന്റമ്മോ......അത്രയും ചിരിയൊതുക്കി പറഞ്ഞു തീര്‍ക്കാ‍ന്‍ പെട്ട പാട് എനിക്കേ അറിയൂ.. അമ്മായിക്കു എന്റെ സ്വരം മനസ്സിലായേ ഇല്ല.

പിന്നെ രണ്ടു ദിവസം കഴിഞ്ഞ് ടെലിഫോണാപ്പീസ്സില്‍ പോയപ്പോളാണ് മൂപ്പര്‍ക്ക് സംഗതി പിടി കിട്ടിയത്.

“’അതു മാഷിനെ ആരൊ പറ്റിച്ചതാരിക്കും....””

‘’ഇനീപ്പോ വിളിച്ച നമ്പറുകളിലേക്കു വീണ്ടും വിളിക്കണല്ലോ എന്റീശ്വരാ...അവരെന്തു വിചാരിക്കുമോ ആവോ?’’

വാല്‍ക്കഷണം: അമ്മാവന്‍ ബ്ലോഗ് വായിക്കാനിട വന്നാല്‍ അടി ഫ്ലൈറ്റ് കേറി വരും.

14 comments:

  1. കടിഞ്ഞൂല്‍ ബ്ലോഗ് ആണേ....വല്ല തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ പരഞ്ഞു തരിക...

    ReplyDelete
  2. ഹ ഹ..അമ്മാവനിട്ടു തന്നെ പണിതല്ലേ..കൊള്ളാം..
    തുടക്കം നന്നായി .ഇനിയും എഴുതുക.

    ReplyDelete
  3. അടി ഉറപ്പ് ! അമ്മാവന്‍ ആളെ തപ്പി നടക്കുവാരിക്കും.

    ReplyDelete
  4. കൊള്ളാം..പണി കൊടുക്കുമ്പോ അമ്മാവനിട്ട് തന്നെ കൊടുക്കണം.. നല്ല മരോന്‍(മരുമകന്‍)....

    ReplyDelete
  5. വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞൂടേ...?

    ReplyDelete
  6. കടിഞ്ഞൂലേ കൊള്ളാമല്ലോ
    സൂക്ഷിക്കണം.

    ReplyDelete
  7. അമ്മാവൻ അത് മറന്നു കാണും കാലം ഒരു പാട് ആയി പിന്നന്താ...

    ReplyDelete
  8. ബ്ലോഗ്‌ കണ്ടിഞ്ഞൂലാനെങ്കിലും അമ്മാവനിട്ടു കൊടുത്ത പണി മാരകമായിപ്പോയി.
    ആളെ മനസ്സിലാക്കി തന്നതിന് നന്ദി .

    ReplyDelete
  9. അമ്മാവനും ഞാനും നല്ല thick friends ആണ്‍.....അമ്മാവന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല(ഞാന്‍ ശരിക്കും പാവമാണു കേട്ടോ, അവാറ്ഡ് വരെ കിട്ടീട്ടുണ്ട്).ബിജു,സുഗന്ധി,കലാവല്ലഭന്‍,ഹൈന,വക്കീല്‍,റിയാസ് എന്റെ കടിഞ്ഞൂല്‍ ബ്ലോഗിനു തന്ന കമന്റുകള്‍ക്ക് ഒരുപാട് നന്ദി....@റിയാസ് വേര്‍ഡ് വെരിഫികേഷന്‍ എടുത്തു കളഞ്ഞിട്ടുണ്ട്.ഒരിക്കല്‍ കൂടി നന്ദി.

    ReplyDelete
  10. kollaam, kadinjoolinte vedanayonnum kaanunnilla... well done. Sam

    ReplyDelete
  11. അമ്മാവന്റെ നെഞ്ചത്താണല്ലോ കടിഞ്ഞൂല്‍ പോസ്റ്റ്.

    ReplyDelete
  12. @ സാം ..നന്ദി . @കുമാരന്‍ , ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് എന്നല്ലേ ? എന്റെ അമ്മാവന്‍ എന്റെ ആശാനും കൂടിയാണേ..

    ReplyDelete
  13. എന്നാലും എന്‍റെ മരുമഹാ... :)

    ReplyDelete
  14. moneee marumonee mamane marukandam chadiichalle...

    ReplyDelete